ബാങ്കുകളുടെ സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ പ്രതിഷേധമാർച്ച്
RBI കൊച്ചിൻ ശാഖയിലേക്ക് യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ (UMC) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധമാർച്ച് നടത്തി.
നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്ത മാർച്ചിനു ശേഷം നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ശ്രീ. ബെന്നി ബെഹനാൻ എം.പി. നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ, ട്രഷറർ നിജാം ബഷി, നേതാക്കളായ സി.എച്ച്. ആലിക്കുട്ടി ഹാജി, ടി.കെ. ഹെൻട്രി, വി.എ. ജോസ്, ടി.കെ. മൂസ തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയത്:
- ടോമി കുറ്റിയാങ്കൽ
- ഓസ്റ്റിൻ ബെന്നൻ
- കെ. ഗോകുൽദാസ്
- ഷിനോജ് നരിതൂക്കിൽ
- പി.എസ്. സിംപ്സൺ
- ടി.പി. ഷെഫീക്ക്
- അലി അയന
- എ.കെ. വേണുഗോപാൽ
- വി.സി. പ്രിൻസ്
ഉദ്ഘാടന പ്രസംഗത്തിൽ, ബാങ്കുകൾ നടത്തുന്ന സാമ്പത്തിക ഇടപാടുകളിൽ ഉപഭോക്താക്കളെ വിവിധ സേവനങ്ങളുടെ പേരിൽ ചൂഷണം ചെയ്യുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നുവെന്നും, അത്തരം അന്യായ നടപടികൾ അവസാനിപ്പിക്കാൻ പാർലമെന്റിൽ ഉപക്ഷേപം കൊണ്ടുവരുമെന്നും, ഫലപ്രദമായി ഇടപെടലുകൾ നടത്തുമെന്നും ശ്രീ. ബെന്നി ബെഹനാൻ എം.പി. ഉറപ്പു നൽകി.
പ്രതിഷേധ മാർച്ചിലും ധർണ്ണയിലും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
വയനാട് പടിഞ്ഞാറെതറ
മൊണാർഡ റിസോർട്ട് ഹാളിൽ നടന്ന UMC കണ്ണൂർ ജില്ല ലീഡേഴ്സ് ക്യാമ്പിൽ ജില്ല വർക്കിങ്ങ്
പ്രസിഡണ്ട് ഷിനോജ് നരി തൂക്കിൽ അദ്ധ്യക്ഷനായി. ക്യാമ്പിൻ്റെ ഔപചാരികമായ ഉദ്ഘാടനം UMC സംസ്ഥാന
ജനറൽ സെക്രട്ടറിയും, കണ്ണൂർ ജില്ലാ പ്രസിഡണ്ടു മായ ശ്രീ.ടി.എഫ്. സെബാസ്റ്റ്യൻ നിർവ്വഹിച്ചു
യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ (യു.എം.സി) പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 29-7-2025നു ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് , UMC പാലക്കാട് ജില്ലാ പ്രസിഡണ്ട് ശ്രീ. പി.എസ് സിംപസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന UMC പാലക്കാട് ജില്ലാ പ്രവർത്തക കൺവെൻഷൻ ബഹുമാനപ്പെട്ട പാലക്കാട് മുൻസിപ്പൽ ചെയർപെഴ്സൺ ശ്രീമതി പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വെച്ച് വ്യാപാരി കുടുംബ സുരക്ഷാപദ്ധതിയിൽ അംഗത്വം നേടിയ ശേഷം മരണമടഞ്ഞവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപയുടെ ധനസഹായ വിതരണവും, വിവിധ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്ക് അനുമോദനവും നൽകുകയുണ്ടായി. ദീർഘകാലമായി വ്യാപാര രംഗത്ത് സജീവമായി തുടരുന്ന മുതിർന്ന വ്യാപാരിയായ ശ്രീ. പി.വി. ഹംസ ഹാജിയെ യോഗത്തിൽ ആദരിച്ചു. യു.എം.സി സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികളായ ജന: സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ, നിജാം ബഷി, ടി.കെ. ഹെൻട്രി, ആസ്റ്റിൻ ബെന്നൻ, ടോമി കുറ്റിയാങ്കൽ, ടി.കെ.മൂസ, എ.കെ.വേണുഗോപാൽ എന്നിവരും ജില്ലാ ഭാരവാഹികളായ കെ. ഗോകുൽ ദാസ്, കെ.ആർ. ചന്ദ്രൻ, ഹുസൈൻകുട്ടി, തോമസ് ജേക്കബ്, മോഹൻദാസ്, ഗോപിനാഥൻ, വി.എം. ഷൗക്കത്ത്, പി.ജെ. കുര്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

മുണ്ടക്കൈ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്കുള്ള UMC കണ്ണൂർ ജില്ലാ കമ്മറ്റിയുടെ
ധനസഹായ വിതരണ ഉദ്ഘാടനം
മേപ്പാടി ഗ്രാമപഞ്ചായത്ത്
വൈ. പ്രസിഡണ്ട് രാധാ രാമസ്വാമി നിർവ്വഹിക്കുന്നു

തൊഴിൽ നികുതി വർദ്ധനവിനെതിരെ
UMC പേരാവൂർ യൂണിറ്റിൻ്റെ പ്രതിഷേധ ധർണ്ണ 7-03-25 നു പേരാവൂർ ഗ്രാമ പഞ്ചായത്തിനു മുമ്പിൽ

അന്യായമായ തൊഴിൽ നികുതി വർദ്ധനവിനെതിരെ UMC പാലക്കാട് നടത്തിയ സമരം

സര്‍ക്കാറിന്റെ വ്യാപാരി വിരുദ്ധ നയങ്ങള്‍ക്കെതിരെ യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാക്കയങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും പ്രതിഷേധ ധര്‍ണ്ണ സമരവും നടത്തി.

ധർണ്ണയുടെ ഉദ്ഘാടനം UMC സംസ്ഥാന പ്രസിഡണ്ട് ശ്രീ. ജോബി . വി ചുങ്കത്ത് നിർവ്വഹിക്കുന്നു

17-10 – 24നു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തിരുവനന്തപുരം വ്യാപാരി ക്ഷേമനിധി ആഫീസിലേക്ക് UMC സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും

പുത്തരിക്കണ്ടം മൈതാനിയിൽ നിന്നും വ്യാപാരി ഷേമനിധി ആപ്പീസിലേക്ക് UMC സംസ്ഥാന കമ്മിറ്റി നടത്തിയ പ്രധിഷേധ മാർച്ച്

UMC രാമപുരം യൂണിറ്റ് സമ്മേളനം എം .എൽ .എ .ശ്രീ. മാണി സി.കാപ്പൻ ഉദ്ഘാടനം ചെയ്യുന്നു


കോട്ടയം ജില്ലയിലെ രാമപുരം യൂണിറ്റ് സമ്മേളനം 6-10 -24

UMC കണ്ണൂർ ജില്ല കൌൺസിൽ യോഗം 2024-26

കണ്ണൂർ ജില്ലാ കൌൺസിൽ യോഗം
UMC സംസ്ഥാന പ്രസിഡണ്ട്
ജോബി. വി ചുങ്കത്ത് ഉദ്ഘാടനം
ചെയ്യുന്നു.

2022-24 സംസ്ഥാന കൌൺസിൽ യോഗം
25-09-2022 നു ആലപ്പുഴയിൽ

Participants in the Leaders Camp

5-10. 23 ന് കണ്ണൂർ ഹെഡ് പോസ്റ്റാഫീസിനു മുമ്പിൽ
UMC കണ്ണൂർ ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ്ണ

UMC കാക്കയങ്ങാട് യൂണിറ്റ് സമ്മേളനം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് ജില്ലാ കമ്മറ്റി നഗരസഭക്ക് മുമ്പിൽ നടത്തിയ സമരം

കോഴിക്കോട് ജില്ലാ കമ്മറ്റി രൂപീകരണം
